നാസ്നിന്റെ നാദമധുരിമയിൽ ഒരുപിടി കിടിലൻ മാപ്പിളപ്പാട്ടുകൾ…

മാപ്പിള പാട്ട് ആസ്വാദകർക്ക് മറക്കാൻ കഴിയാത്ത ഒരുപാട് നല്ല ഗാനങ്ങൾ ആലപിച്ച് ശ്രോതാകളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ ശബ്ദമാണ് നാസ്നിന്റേത്. ചെറിയ പ്രായത്തിൽ തന്നെ ഗാനാലാപന രംഗത്ത് നാസ്നിന്റെ ശബ്ദ സാന്നിധ്യം സജീവമാണ്.

കുഞ്ഞായിരിക്കെ പാടി അവതരിപ്പിച്ചു ഹിറ്റാക്കിയ പല പാട്ടുകൾക്കും ഇന്നും ആരാധകർ ഉണ്ട് എന്നത് അത്ഭുതകരം തന്നെയാണ്. സ്വരത്തിലെ എളിമയും തെളിച്ചവും മികച്ച ആസ്വാദനം കാതുകൾക്ക് സമ്മാനിക്കുന്നു. ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന അനുഭവമാണ് ഗാനങ്ങൾ പകരുന്നത്.

മികച്ച മാപ്പിളപ്പാട്ട് ഗായകർ പാടി അനശ്വരമാക്കിയ അറുപതിലധികം പാട്ടുകൾ നാസ്നിന്റെ സ്വരത്തിൽ പുനരാവിഷ്കരിക്കുകയാണ് ഈ വീഡിയോയിലൂടെ. എക്കാലത്തെയും ഹിറ്റ് പാട്ടുകളാണ് പാടിയിരിക്കുന്നത്. ആസ്വാദനത്തിന്റെ പുതിയൊരു അധ്യായം തന്നെയാണിത്.

പല തരത്തിലുള്ള പാട്ടുകളാണ് താരം പാടി പുനരിജ്ജീവിപ്പിക്കാൻ തെരെഞ്ഞെടുത്തിരിക്കുന്നത്. ഒന്നിന് പുറകെ മറ്റൊന്നായി നല്ല പാട്ടുകളുടെ വലിയൊരു നിര തന്നെ സമ്മാനിക്കാനും താരം ശ്രദ്ധിച്ചിട്ടുണ്ട്. മികച്ച ആസ്വാദന അനുഭവം തന്നെ ആയിരിക്കുമെന്നതിൽ സംശയമില്ല.

Be the first to comment

Leave a Reply

Your email address will not be published.


*