ആയിരം വട്ടം കേട്ടാലും മതിവരാത്ത 50 മാപ്പിള പാട്ടുകൾ…😍 പുതിയ സ്വരങ്ങളിൽ വീണ്ടും

കേട്ടാൽ മതിവരാത്ത ഒരുപാട് പാട്ടുകൾ ഉണ്ട് മലയാള മാപ്പിള പാട്ടുകളുടെ കൂട്ടത്തിൽ. ഒരുപാട് കാലം പാടി പതഞ്ഞ കേൾക്കാൻ ഇമ്പമുള്ള ഒരുപിടി നല്ല ഗാനങ്ങൾ. അവയെ പുനരാവിഷ്കരിക്കുകയാണ് ഇവിടെ. പുതിയ സ്വരങ്ങളിലൂടെ പഴമയെ പുതുക്കിയെടുക്കാനുള്ള എളിയ ശ്രമം വിജയിച്ചിരിക്കുകയാണ്.

കെ ജി മാർക്കോസ്, കണ്ണൂർ ശരീഫ്,  വിലയിൽ ഫസീല,  എം എ ഗഫൂർ,  ജി വേണുഗോപാൽ,  സൗദ,  ഉഷ,  അഫ്സൽ എന്നിവരാണ് പഴയ എവർഗ്രീൻ പാട്ടുകൾ പുതു ശബ്ദം നൽകിയിരിക്കുന്നത്. ഒരുപാട് മികച്ച പാട്ടുകളിലൂടെ പ്രേക്ഷകരെ ആസ്വാദന സൗഖ്യത്തിന്റെ കൊടുമുടി കയറ്റിയവരാണ് ഈ ഗായക സംഘം.

പഴയ കാലത്തെ മൈലാഞ്ചി രാവുകളിലെല്ലാം പാടി തിമിർത്ത പാട്ടുകളാണ് ഈ ആൽബത്തിൽ ഒരുമിച്ചു കൂട്ടിയിരിക്കുന്ന അമ്പത് പാട്ടുകളും. ഒന്നിനൊന്നു മികച്ച ഈണവും താളവും ശൈലിയും ആണെന്നതിലും സംശയമില്ല. കൂടെ പാടാനും ഒപ്പന കളിക്കാനും ശ്രോതാക്കളുടെ മനസ്സിനെ ത്വരിതപ്പെടുത്താനും ഇവക്ക് കഴിഞ്ഞിരുന്നു.

ഈ പാട്ടുകളുടെ എല്ലാം വിജയത്തിന് പിന്നിൽ രചന വൈഭവത്തിന്റെ സ്ഥാനം ചെറുതല്ല. അക്ഷരങ്ങളും വാക്കുകളും കൊണ്ട് കെട്ടിപ്പടുത്തുണ്ടാക്കിയ വലിയ സാഹിതീയ പ്രതിമകൾ ആയിരുന്നു. വാക്കുകൾ കൊണ്ട് വിസ്മയം തീർക്കാൻ കഴിവുള്ളവരായിരുന്നു എഴുത്തുകാരെല്ലാം.

Be the first to comment

Leave a Reply

Your email address will not be published.


*