വാരിയം കുന്നത്തെ ചരിത്രം പറഞ്ഞ ശീലുകൾ ഫാസില ബാനുവിന്റെ സ്വരമാധുര്യത്തിൽ…

ചരിത്രം പറയുന്ന പല പാട്ടുകളും പ്രേക്ഷകർക്ക് കാലാതീതമായി ആസ്വാദനത്തിന്റെ സൗഖ്യം നൽകാറുണ്ട്. പ്രസിദ്ധമായ പല ചരിത്രങ്ങളും പുതിയ ലോകം പഠിക്കുന്നത് തന്നെ ഇത്തരം പാട്ടുകളിലൂടെ ആണ്. വരികൾ കോർത്തിണക്കിയ രീതി തന്നെ വളരെ പ്രസിദ്ധമാണ്.

ഇബ്നു വില്ലൂർ ആണ് ഈ വരികളുടെ രചന നിർവഹിച്ചിരിക്കുന്നത്. ഒരുപാട് ഗായകരുടെ ശബ്ദത്തിൽ ഈ പാട്ട് ശ്രോതാക്കൾ കെട്ട് ആസ്വദിച്ചിട്ടുണ്ട്. എന്നാലും ഫാസില ബാനു തന്റെ സ്വതസിദ്ധമായ ഭാവപ്രകടനങ്ങളിലൂടെ വാരിയംകുന്നത്ത് മുഹമ്മദ് ഹാജിയുടെ ചരിത്രം പുനരാവിഷ്കരിക്കുകയാണ് ഇവിടെ.

പഴയ കാലത്തെ നീണ്ട സംഗീത സദസ്സുകളിൽ എല്ലാം ഉണർന്നിരിക്കുന്ന ശ്രോതാക്കളെ ഈ പാട്ട് പാടുന്ന അവസരത്തിൽ കാണാൻ സാധിച്ചിരുന്നു. യുവജനോത്സവ വേദികളിലും മറ്റു ആഘോഷങ്ങളിലും ഈ പാട്ടിന് നിറഞ്ഞ കൈയടിയും ആരവങ്ങളും ഉണ്ടായിരുന്നു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഷാജി തന്റെ ജീവിതത്തിൽ ഇതിഹാസ പൂർണമായ ചരിത്രം രേഖപ്പെടുത്തി മണ്മറഞ്ഞു പോയതു പോലെ രചയിതാവ് തന്റെ വാക്കുകളും വരികളും കൊണ്ട് തീർത്ത ഒരു വലിയ വിസ്മയം തന്നെയാണ് ഈ പാട്ടും. ഒരിക്കൽ കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നുന്ന തരത്തിലാണ് ഈ പാട്ടിനെ കോർത്തിണക്കിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*