യൂട്യൂബിലൂടെ ഏറ്റവും കൂടുതൽ ആൾക്കാര് കണ്ട മാപ്പിളപ്പാട്ട്… ശഹജ തകർത്തു പാടിയ ഗാനം ഒരിക്കൽ കൂടി കാണാം

സദസ്സിന് മുഴുവൻ നിശ്ചലമാക്കിയ പാട്ടാണ് പതിനാലാം രാവ് റിയാലിറ്റി ഷോയിൽ ഷഹജ പാടിയ മാപ്പിളപ്പാട്ട്. പ്രവാചകരുടെ മംഗല്യം വിവരിക്കുന്ന പാട്ടാണ് അത്. താളമേളങ്ങൾ നിറഞ്ഞു നിൽക്കുന്ന വളരെ മനോഹരമായ ഒരു ഗാനം. പാട്ടിന്റെ വരികൾക്കൊപ്പം സഹജയുടെ ഗാനാലാപന മികവു കൂടി ചേർന്നപ്പോൾ കിടിലം ആയി ആസ്വാദനം.

ടി. കെ. കുട്ട്യാലിയുടെ രചനാ വൈഭവം ലോകമറിഞ്ഞ പാട്ടാണ് ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കാത്ത എന്ന് തുടങ്ങുന്ന പ്രവാചകരുടെ മംഗലം വിവരിക്കുന്ന ഗാനം. താളത്തിന്റെയും മേളത്തിന്റെയും കൊഴുപ്പിൽ സദസ് മതിമറന്ന ഒരു അനുഭവമാണ് പതിനാലാം രാവിൽ ഷഹജ സൃഷ്ടിച്ചത്.

സദസ്സ് ഒന്നടങ്കം കൈയ്യടിച്ച ഒരു പാട്ടായിരുന്നു ഇത്. സംഗീതത്തിന്റെ സ്വരരാഗ നിയമങ്ങളെ എല്ലാം മാറ്റി മറിച്ച പാട്ടാണിത്. ആവശ്യമായ ഈണത്തിനും താളത്തിനുമസരിച്ച് സ്വരങ്ങൾ കൂട്ടിയും കുറച്ചും ആണ് ഗാനരചയിതാവ് ഇതിനെ തയ്യാറാക്കിയത്. അപ്രാപ്യമായ എന്തോ എന്ന് ഒറ്റ കേൾവിയിൽ പറയാൻ കഴിയുന്ന ഒരു രീതി.

പതിനാലാം രാവിന്റെ സദസ്സിനെ ഇളക്കിമറിക്കാൻ പാകത്തിലാണ് ശഹജ ഈ ഗാനം ആലപിച്ചത്. ശ്രോതാക്കളും വിധികർത്താക്കളും ഒരുപോലെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച രംഗം ഒരുപാട് തവണ ഒന്നും പതിനാലാം രാവിന്റെ സദസ്സ് കണ്ടിട്ടില്ല. പക്ഷെ ഷഹജയുടെ പാട്ട് അതിന്റെ ട്രാക്കിലേക്ക് കയറിയത് മുതൽ അവസാനിക്കുന്നത് വരെയും തരംഗം തന്നെയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*