ഈ മുത്തുമണികൾ പൊളിച്ചു 👌🥰 കൊല്ലം ഷാഫിയുടെ മക്കൾ ആലപിച്ച അതിമനോഹര ഗാനം

മാപ്പിള പാട്ട് പ്രേക്ഷകർക്കും ആൽബം സോങ് ആസ്വാദകർക്കും ഓർത്തിരിക്കാൻ പ്രയാസമില്ലാത്ത പേരാണ് കൊല്ലം ഷാഫിയുടേത്. കേട്ടിരിക്കാൻ രസമുള്ള ഒരുപാട് പാട്ടുകൾ ആസ്വാദക ഹൃദയങ്ങൾക്ക് സമ്മാനിച്ച ഗായകനാണ് അദ്ദേഹം.

ഒരുകാലത്ത് യുവ സമൂഹം മൂളി നടന്നിരുന്ന പല പാട്ടുകളും കൊല്ലം ഷാഫിയുടെ മധുര സ്വരത്തിൽ ലോകമറിഞ്ഞവയാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ മൂന്നു മക്കളുടെ മാധുര്യമുള്ള സ്വരങ്ങളിലൂടെ പുറത്തുവന്ന ഒരു പ്രവാചക മദ്ഹ് ഗാനമാണ്.

ശാഫി കൊല്ലത്തിന്റെ 3 മക്കളായ ടിപ്പു ആയിഷ ഖദീജ എന്നിവർ തകർത്തു പാടിയ ഒരു മദ്ഹ് ഗാനം ആണ് ഇപ്പോൾ വളരെ ആരവത്തോടെയും ആഹ്ലാദത്തോടെയും ആസ്വാദക ഹൃദയങ്ങൾ കേട്ടു കൊണ്ടിരിക്കുന്നത്. പാട്ട് ഏതായാലും പിഞ്ചു മക്കളുടെ സ്വരത്തിന് ഒപ്പം ആണെങ്കിൽ ആരും കേട്ടിരിക്കും. അതാണ് ഇവിടെയും സംഭവിക്കുന്നത്.

കുരുന്നു സ്വരങ്ങളോടുള്ള ആകാംക്ഷക്കപ്പുറം ഗാനാലാപന രീതിയിലും വൈഭവത്തിലും പിതാവിന്റെ അതേ പാത തുടരുകയാണ് മൂന്ന് മക്കളും. വളരെ മികച്ച രീതിയിൽ ഭാവ പ്രഭാവങ്ങൾ ഒരുമിച്ച് സ്വരത്തിൽ ഇടർച്ചയില്ലാതെ ഇങ്ങനെ തകർത്തു പാടുന്ന മക്കൾ വേറെയില്ല.

മികച്ച രൂപത്തിലാണ് ടിപ്പുവിന്റെ ഓരോ പാട്ടും ആസ്വാദക ഹൃദയങ്ങൾ ഏറ്റെടുക്കുന്നത്. മൂന്നു പേരും ഒരുമിച്ചിരിക്കുന്നു എന്ന് തന്നെയാണ് ഈ മദ്ഹ് ഗാനത്തിന്റെ വലിയ ഒരു മികവ്. അതുകൊണ്ടു തന്നെയാണ് ഒരുപാട് കാഴ്ചക്കാരെ നേടി എസ് ആർ മീഡിയയുടെ ഗാനം മുന്നേറുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*