ലബ്ബൈക്ക പാടുന്നു എന്ന പഴമയുടെ പൊലിമ തീരാത്ത ഖിസ്സ പാട്ട് നഷ്‌വയുടെ പുതിയ സ്വരത്തിൽ… മൂന്ന് ലക്ഷത്തിലേറെ കാഴ്ചക്കാർ

പഴയ യുവജനോത്സവ വേദികളിൽ ആൾത്തിരക്ക് ഉണ്ടാകുന്ന സദസ്സായിരുന്നു ഖിസ്സ പാട്ടുകളുടെ വേദികൾ. അക്ഷരങ്ങൾ കൊണ്ടും വാക്കുകൾ കൊണ്ടും താള മേളങ്ങൾക്കിടയിൽ ആസ്വാദകറുടെ മനസ്സ് ആഗ്രഹിക്കുന്നത് നേടിക്കൊടുക്കാൻ പ്രാപ്തമായ ഈണവും താളവും.

അതാണ് ഖിസ്സപ്പാട്ട് ഏറ്റവും വലിയ പ്രത്യേകത. കേൾക്കാൻ ഒരുപാട് ആളുണ്ടാകും എങ്കിലും പാടാൻ ഒരുപാട് ആളെ കിട്ടില്ല. കാരണം അത്രത്തോളം അപ്രാപ്യമാണ് ആ സ്വരവും രാഗവും ഈണവും താളവും. മനസ്സിനെ ആസ്വാദനത്തിന്റെ വലിയ പ്രപഞ്ചത്തിലേക്ക് ആനയിക്കുന്ന ശൈലി.

മലബാറിലെ പഴയ കാലത്തെ കല്യാണ രാവുകളിലും നിറഞ്ഞു നിന്നിരുന്ന പാട്ടുകളുടെ കൂട്ടത്തിൽ ഒന്നാണ് ലബ്ബൈക്ക പാടുന്നു എന്ന ഗാനവും. കേട്ടിരുന്നു പോകുന്ന രീതിയിൽ ആണ് ഓരോ വാക്കും എന്ന് തന്നെ പറയാം.

അതിസാഹസികമായി വാക്കുകളും അക്ഷരങ്ങളും കോർത്ത് വെച്ച ലബ്ബൈക്ക പാടുന്നു എന്ന പാട്ട് നഷ്‌വയുടെ മധുര സ്വരത്തിൽ പുനരാവിഷ്കരിച്ചപ്പോൾ പുതിയ ആസ്വാദക മികവും പൊലിവും ലഭിക്കുകയായിരുന്നു. കുറഞ്ഞ ദിവസത്തിനുള്ളിൽ മൂന്ന് ലക്ഷത്തിലേറെ കാഴ്ചക്കാരെ ആണ് ഗാനം നേടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*