ഇതാണ് മാപ്പിളപ്പാട്ട് 😍 ആരും കെട്ടിരുന്നുപോകും.. ദന റാസിക് ആലപിച്ച മനോഹര ഖിസ്സപ്പാട്ട് കേൾക്കാം

ഖിസ്സപ്പാട്ട് എന്നും സംഗീത ആസ്വാദകർക്ക് പൊലിവാണ്. പൊലിമയുള്ള ഇത്തരം പാട്ടുകൾ പകരുന്ന ആരവവും ഉത്സാഹവും ശ്രോതാക്കളെ കൊണ്ട് പോകുന്നത് പഴയ കലോത്സവ ദിനങ്ങളിലേക്ക് ഖിസ്സപ്പാട്ട് മത്സര വേദികളിൽ ഉയരുന്ന കൈയ്യടികളുടെ നനുത്ത ഓർമകളിലേക്കാണ്.

അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടുമ്പോൾ ശ്രുതിയും താളവും പിഴക്കാതെയുള്ള ഈണങ്ങൾക്കാണ് കൈയ്യടി. കേട്ട് കഴിഞ്ഞാലും കാതിൽ അലയടിക്കുന്ന ഒരുതരം ഉത്സവ പ്രതീതി ആണ് യഥാർത്ഥത്തിൽ ഇത്തരം പാട്ടുകൾ നൽകുന്ന തരംഗങ്ങൾക്ക് പിന്നിലെ സത്യം.

രണ്ടാം ചേൽ ആച്ചാൽ ചാട്ട് ചരണം ഇശലിൽ ബദ്റുദ്ധീൻ പാറന്നൂർ രചിച്ച ഈരടികൾക്ക് ദന റാസിഖിന്റെ ഇമ്പമാർന്ന സ്വരം കൂട്ടായപ്പോൾ കാഴ്ചക്കാർ ഏറെയായി. ഇസ്രാഅ് മിഅ്റാജ് രാവിലെ ചരിത്രം പറയുന്ന വാക്കുകളും വാക്കുകൾക്കുള്ളിൽ ജനിക്കുന്ന ഈണങ്ങളും ആണ് ഈ പാട്ടിന്റെ പ്രത്യേകത.

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഈ പാട്ടിന് കോടിക്കണക്കിന് കാഴ്ചക്കാരെ നേടാനായി. അതിന്റെ പിന്നിലെ രഹസ്യം വാക്കുകളുടെ മായാജാലവും ഈണത്തിന്റെ മാസ്മരികതയും ആണ്.

Be the first to comment

Leave a Reply

Your email address will not be published.


*