പൊളി 😍 സംകൃത പമഗരി നഷ്‌വയുടെ ശബ്ദത്തിൽ.. യൂട്യൂബിൽ 5 ലക്ഷത്തിലധികം കാഴ്ചക്കാർ..

മലബാറിലെ കല്യാണ രാവുകൾ ഉറങ്ങാതെ മൈലാഞ്ചി മൊഞ്ചുള്ള  പുതുനാരികൾക്ക് ഇമ്പം പകർന്നുള്ള കൂട്ടുകാരികളുടെ ഒപ്പനയും ഒപ്പമൊരു സംകൃത പമഗരി പാട്ടും… അതൊരു ലഹരി തന്നെയായിരുന്നു പഴമക്കാർക്ക്.  ഇപ്പോൾ അതേ പാട്ട് നഷ് വയുടെ ശബ്ദത്തിൽ പുതിയ മോഡിയിൽ പുറത്തിറങ്ങിയിരിക്കുന്നു.

സംകൃത പമഗിരി കേരളക്കരയിൽ ഒന്നാകെ കോളിളക്കം സൃഷ്ടിച്ചു എന്ന് പറയുന്നതിനും അപ്പുറം ഗൾഫിൽ പോലും വീശിയടിച്ച തെന്നലാണ് എന്ന് പറയുന്നതാവും ശരി. 1983 ലെ മൈലാഞ്ചി പാട്ടുകളിൽ വമ്പൻ ഹിറ്റായ സംകൃത പമഗിരി ആണ് എന്ന് ഇന്നും ശ്രോതാക്കൾ സമ്മതിക്കുന്ന വസ്തുതയാണ്.

പ്രശസ്ത സംഗീത സംവിധായകൻ വി എം കുട്ടിയുടെ സംഗീതത്തിൽ പിറന്ന തിരൂർ വാഴപ്പള്ളി മുഹമ്മദിന്റെ വരികളാണ് ഇവ. മനോഹരമായ വരികൾക്കും ഹൃദ്യമായ സംഗീതത്തിനും ഒപ്പം ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദത്തിൽ അത് പുറത്തു വന്നപ്പോഴാണ് വിജയാരവത്തിന് തുടക്കമായത്.

ഗാനഗന്ധർവ്വൻ യേശുദാസ് പാടിയ ഈ പാട്ട് ഇപ്പോൾ നഷ് വയുടെ മധുര സ്വരത്തിലാണ് പുനർ ക്രമീകരിച്ചിരിക്കുന്നത്. യേശുദാസ് പോലും ആ നാക്കുളുക്കുന്ന വാക്കുകൾ മെരുക്കി എടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടു എന്ന് പറഞ്ഞു വച്ച വാക്കുകൾ ഓർക്കുമ്പോഴാണ് ഇന്ന് നഷ് വയുടെ കഠിന ശ്രമത്തിന്റെ വില അറിയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*