1 കോടിയിലധികം കാഴ്ചക്കാർ : യൂട്യൂബിൽ വൻ ഹിറ്റായി ഷജീർ കൊപ്പത്തിന്റെ “ഇശലായ് നീയേ”

ഉപ്പയും മകളും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ ആഴം പറഞ്ഞ അഴകാർന്ന വരികളിലൂടെ വൻ ഹിറ്റായ “എന്ത് പാവമാണെന്റെ ഉപ്പ” എന്ന പാട്ടിനു ശേഷം ഷജീർ കൊപ്പത്തിന്റെ സ്വരമാധുര്യം വീണ്ടും യൂട്യൂബിൽ തരംഗമാകുന്നു. ഇശലായ് നീയേ…  ഗസലായ് നീയേ… എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സംഗീത പ്രേമികൾ നെഞ്ചിലേറ്റുന്നത്.

സാദിഖ് എടപ്പറമ്പ് എഴുതിയ സ്നേഹത്തിന്റെ ആഴം അഴകിൽ വർണ്ണിക്കുന്ന വരികൾക്ക് സജീർ കൊപ്പത്തിന്റെയും നൈഷാ ഫാത്തിമയുടെയും മധുരസ്വരം മികവ് കൂട്ടിയ പാട്ടിന്റെ പുതിയ പതിപ്പാണ് സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി മുന്നേറുന്നത്. സാദിഖ് എടപ്പറമ്പ് ആദ്യമായി എഴുതുന്ന വരികളാണ് ഇത് എന്നതും ശ്രദ്ധേയമാണ്.

വാക്കുകളും വരികൾക്കിടയിലെ മൗനങ്ങളും എല്ലാം ആഴത്തിലുള്ള സ്നേഹത്തിനെ തിട്ടപ്പെടുത്താൻ കഴിയാത്ത രൂപത്തിൽ വിണ്ണോളം വലിയ ആശയങ്ങൾ ആക്കി അവതരിപ്പിച്ച രചനയോളം പ്രശംസനീയമാണ് ഹൃദയ സ്പർശിയായ സ്വര മാധുര്യത്തിനും ഉള്ളിൽ തട്ടിയ അവതരണത്തിനും.

അതുകൊണ്ടു തന്നെയാണ് പാട്ടെഴുതിയ സ്വാദിഖ് എടപ്പറമ്പ് പാട്ടിന്റെ വലിയ വിജയത്തിനു പിന്നിലെ കാരണം കൂട്ടുകെട്ടിന്റെ വിജയമാണ് എന്ന് വിലയിരുത്താൻ കാരണം. ഒരിക്കൽ കേട്ടാൽ കാതിൽ അലയടിക്കുന്ന ഇശലുകളായി ഈ പാട്ട് നിലനിൽക്കുന്നു എന്നതിന്റെ തെളിവ് തന്നെയാണ് പാട്ടിന് ലഭിച്ച 10 മില്യൺ കാഴ്ചക്കാർ.

Be the first to comment

Leave a Reply

Your email address will not be published.


*