ക്യാമറ ഒരു മഹറായി…അത്ഭുതകരം… വൈറലായി ഒരു ലോക്ക് ഡൗണ് കോഴിക്കോടൻ വിവാഹം

കോഴിക്കോട് സ്വദേശി കൊടുവള്ളി കരുവാംപൊയിൽ അബ്ദു ലത്തീഫിന്റെ മകൾ ഹുസ്നയുടെയും വാഴക്കാട് സ്വദേശിയും ജവാദ് ഹുസൈനിന്‍റെയും വിവാഹമാണ് മഹറിന്റെ കാര്യത്തിൽ മാത്രമായി കേരളം ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. മൾട്ടിമീഡിയ പ്രൊഫഷണല്‍ ആണ് ഹുസ്ന. വിവാഹത്തിന് മഹറായി ആവശ്യപ്പെട്ടത് ഒരു ഡിജിറ്റല്‍ ക്യാമറ. ശനിയാഴ്ചയായിരുന്നു വിവാഹം.

ഫോട്ടോഗ്രഫി ഏറേ ഇഷ്ടപ്പെടുന്ന, മൾട്ടിമീഡിയ പ്രൊഫഷണല്‍ കൂടിയായ ഹുസ്നയുടെ വാക്കുകള്‍ ഇങ്ങനെ:


“സാധാരണയായി പണവും സ്വര്‍ണ്ണവുമാണ് മഹറായി ആവശ്യപ്പെടുന്നത്. അതും പലപ്പോഴും വധുവിന്റെ ആഗ്രഹമെന്നതിലുപരി ബന്ധുക്കളുടെ താല്‍പര്യമായിരിക്കും പരിഗണിക്കപ്പെടുന്നത്. എന്നാല്‍ എനിക്ക് ഉപയോഗപ്പെടുന്ന എന്തെങ്കിലും തന്നെ വേണമെന്ന് തോന്നി. അങ്ങനെയാണ് ഡിജിറ്റല്‍ ക്യാമറ ആവശ്യപ്പെട്ടത്”

“ഹുസ്ന ഇത്തരമൊരു ആഗ്രഹം പറഞ്ഞപ്പോള്‍ വളരെയധികം സന്തോഷം തോന്നി” എന്ന് ജവാദ് പറയുന്നു. 1.5 ലക്ഷം രൂപ വില വരുന്ന സോണിയുടെ ക്യാമറയാണ് ജവാദ് ഹുസ്നയ്ക്ക് മഹറായി നല്‍കിയത്. ‘മഹറു’മായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഒരുപാട് ധാരണകൾ നിലനില്‍ക്കുന്നുണ്ട്. അത്തരം പൊതുധാരണകൾ എല്ലാം തങ്ങളുടെ വിവാഹത്തിലൂടെ തിരുത്തിയിരിക്കുകയാണ് ഇവര്‍.

Leave a Comment