ആരോപണമുന്നയിച് ഹോട്ടലിനെതിരെ വീഡിയോ ഇട്ടു.. ഇപ്പോൾ ഹോട്ടലിൽ ജനത്തിരക്ക്

അനുഗ്രഹയിൽ തിരക്ക്…പിന്നിലെ കാരണം കേൾക്കാം…

ഉഷാറിൽ തനി നാടൻ ഊണ് അനുഗ്രഹയിൽ കിട്ടും. നാലു കൂട്ടം കറികളും മോരും മീനും പപ്പടവും ഒക്കെയായി ഗംഭീരൻ ഊണ്. 60രൂപ ചെലവ്. മീനുണ്ടെങ്കിൽ 100 രൂപ. പക്ഷെ.. വിലക്കുറവ് കൊണ്ടോ രുചികൂടുതൽ കൊണ്ടോ അല്ല ഇവിദർ ജനത്തിരക്ക്.. കുറച്ചു ദിവസം മുൻപ് അവിടെ നടന്ന ഒരു സംഭവമാണ് കാരണം.

സംഭവം ഇങ്ങനെ: രണ്ടുപേർ വന്ന് ഭക്ഷണം കഴിച്ചു. മീൻകറി അടക്കമാണ് കഴിച്ചത്. നൂറുരൂപ ബില്ല് പറഞ്ഞപ്പോൾ രണ്ടാളും പണം കൊടുത്ത് കടയുടെ പുറത്തിറങ്ങി. തൊട്ടുപിന്നാലെ ഫെയ്സ്ബുക്കിലൂടെ ലൈവ്. ‘ഇവിടെ വലിയ അക്രമമാണ് നടക്കുന്നത്. ഒരു ഉൗണിന് 100 രൂപ. ഞാനൊരു മനുഷ്യവകാശ പ്രവർത്തകനാണ്.. ഇവിടെ വില വിവരപട്ടിക പോലും ഇല്ല..’ എന്നീ വാദങ്ങൾ ഉയർത്തി ഈ വ്യക്തി രോഷം പ്രകടിപ്പിച്ചു. വിഡിയോ എടുക്കുന്നുണ്ടെന്ന് പോലും അറിയാതെ പാവം ലിസി ഇവർക്ക് മറുപടി കൊടുക്കുന്നതും വീഡിയോയിൽ ഉണ്ട്. ‘മീൻ കറി കൂടി ഉള്ളതുകൊണ്ടാണ് സാറെ, നൂറുരൂപ. ഉൗണ് മാത്രമാണെങ്കിൽ 60 രൂപയാണ്’.

വിഡിയോ വൈറലായതോടെയാണ് സജിയുടെയും ലിസിയുടെയും ഹോട്ടലിലേക്ക് ജനങ്ങളുടെ ഒഴുക്ക് കൂടിയത്. കിലോമീറ്ററുകൾ താണ്ടിയും ഒട്ടേറെ പേർ ഇവിടെ എത്തി ഭക്ഷണം കഴിക്കുന്നു. രുചിയുടെ അനുഗ്രഹം തന്നെയെന്ന് വ്യക്തമാക്കി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കിടുന്നു. മലയാളി പൊളിയല്ലേ എന്ന് ചോദിച്ച് സ്നേഹം പങ്കുവച്ച് മറ്റുചിലരും. പക്ഷെ ഇവിടെയും തീരുന്നില്ല പ്രശ്‌നങ്ങൾ…

ഇന്നലെ രാത്രി സജിയുടെ ഫോണിലേക്ക് ഒരു കോൾ… നിന്നെ വെട്ടും, കട കത്തിക്കും എന്നിങ്ങനെ ഭീഷണിയുടെ സ്വരം. ആരാണ് വിളിച്ചതെന്ന് അറിയില്ല. നമ്പർ സഹിതം പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോവുകയാണെന്നും സജി പ്രമുഖ ചാനൽ പ്രധിനിധിയോട് പറഞ്ഞു.

Leave a Comment