ചൊറിയുമെന്ന് കരുതി വേരോടെ പിഴുതു കളയല്ലേ…വലിയ ഗുണങ്ങൾ ഒരുപാടുണ്ട് ഇലക്കും തണ്ടിനും

നമ്മുടെ വീടിൻറെ പറമ്പുകളിൽ എല്ലാം സ്ഥിരമായി കാണുന്നതാണ് ഈ ചെടി. ചൊറിയൻ തുമ്പ/ ആന തുമ്പ/ കൊടിത്തൂവ, പലസ്ഥലങ്ങളിലും ഇതിനു പല പേരുകളാണുള്ളത്, ഇംഗ്ലീഷിൽ ക്ലൈമ്പിങ് നെറ്റിൽ എന്ന് പറയും. ഇതിന്മേൽ ഒന്നു തൊട്ടാൽ മതി നമുക്ക് നല്ല ചൊറിച്ചിൽ ഉണ്ടാകും. അതുകൊണ്ട് തന്നെ ഈ ചെടിയെ ആർക്കും ഇഷ്ടമില്ലാത്തതുകൊണ്ട് വേരോടെ പിഴുതെറിയാൻ ആണ് എല്ലാവരും ശ്രമിക്കുക, എന്നാൽ ഇതിന്റെ ഇലക്കും, തണ്ടിനും എല്ലാം പ്രതീക്ഷിക്കുന്നതിനെക്കാൾ കൂടുതൽ ഗുണങ്ങളുണ്ട്.

തൊട്ടാൽ ചൊറിയും എന്നതിനപ്പുറം ഈ ചെടിയെ കുറിച്ച് കൂടുതലൊന്നും പുതിയ തലമുറയ്ക്ക് അറിയില്ല. ഈ ഇല ഇട്ട് വെള്ളം തിളപ്പിക്കാം, കറി വയ്ക്കാം അതുപോലെ ചായ വെക്കാം. കർക്കിടകമാസത്തിൽ ഇതുകൊണ്ട് നമ്മൾ കഞ്ഞിയും വച്ച് കുടിക്കാറുണ്ട്. ആരോഗ്യ ഗുണമുള്ള, ഔഷധ വീര്യമുള്ള ഇലയും തണ്ടുമാണ് എന്ന ചുരുക്കം. പക്ഷേ ചൊറിപ്പേടി കാരണം പരീക്ഷിക്കറില്ല പലരും എന്നതാണ് വാസ്തവം.

സാധാരണ ചെടികളിൽ നിന്ന് ഇല പറിക്കുന്നത് പോലെ പറിച്ചാൽ ചൊറി ഉറപ്പ്. കൈ വെള്ള കൊണ്ട് മാത്രം പറിച്ചാൽ ചൊറിയില്ലെന്നാണ് മുത്തശ്ശിമാർ പറയുന്നത്. അതൊന്നും സാധ്യമവില്ല.. എങ്ങിനെ എങ്കിലും കൈവെള്ളയ്ക്ക് പുറത്താകും. ചൊറിയും. പക്ഷെ കയ്യിൽ വെളിച്ചെണ്ണ പുരട്ടി പറിക്കാം. അതുമല്ലെങ്കിൽ ഗ്ലൗസ് ഉപയോഗിക്കാം. എന്തായാലും ചൊറിയുമെന്ന കരുതി ഒറ്റയടിക്ക് പറിച്ചെറിയേണ്ട ഇനിമുതൽ.

Leave a Comment