ഭാര്യയുടെ വിയോഗത്തിൽ മനം നൊന്ത് ഭർത്താവ് ജീവനൊടുക്കി

കണ്ണു തുറക്കും മുമ്പ് അമ്മ പോയി….ഇപ്പോൾ അച്ഛനും..

ഭാര്യയുടെ വിയോഗത്തിൽ മനം നൊന്ത് ഭർത്താവ് ജീവനൊടുക്കി

ആര്യനാട്: ആദ്യ പ്രസവത്തെ തുടർന്ന് ഭാര്യ മരിച്ചതിന്റെ മനോ വിഷമത്തിൽ നാലര മാസത്തിനു ശേഷം ഭർത്താവ് ജീവനൊടുക്കി. ഉഴമലയ്ക്കൽ പേരില കടുക്കാക്കുന്ന് വീട്ടിൽ ആർ.വി.വിഷ്ണു(32) വിനെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ രാവിലെ ആണ് സംഭവം.

കഴിഞ്ഞ ഒക്ടോബർ 25 ന് ഭാര്യ അജേന്ദു പ്രസവത്തെ തുടർന്ന് എസ് എ ടി ആശുപത്രിയിൽ മരിച്ചിരുന്നു. ആദ്യ പ്രസവം ആയിരുന്നു. ഇതിന് ശേഷം വിഷ്ണു ഏറെ വിഷമത്തിൽ ആയിരുന്നു എന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. മരിച്ച വിഷ്ണു മരപ്പണിക്കാരനാണ്‌. മകൾ വാമിക

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

Be the first to comment

Leave a Reply

Your email address will not be published.


*