ആംബുലൻസ് ഡ്രൈവർ അല്ലേ പുറത്ത് നിന്നാൽ മതി…ആട്ടിപുറത്താക്കി കടക്കാരൻ…ജാഗ്രതയ്ക്ക് ക്രൂരതയുടെ മുഖപടം…ഖേദകരം!!

കേരളത്തിന്റെ മുക്കിലും മൂലയിലും കൊറോണ ജാഗ്രതയിലാണ്. പക്ഷെ ജാഗ്രതക്ക് യഥാർത്ഥ അർത്ഥം ഇല്ലേ എന്നു ചിന്തിപ്പിക്കുന്ന കാര്യങ്ങൾ പലയിടങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

9 മണിക്കൂർ നേരം ദീർഘമായി രോഗിയുമായി വന്ന ആംബുലൻസ് ഡ്രൈവർ വിശപ്പ് സഹിക്കവയ്യാതെ കൊടുങ്ങല്ലൂരിലെ ഒരു ബേക്കറി കടയിൽ കയറി സർബത്തും റൊട്ടിയും ചോദിച്ചപ്പോൾ കടക്കാരൻ കടയിൽ കയറ്റിയില്ലെന്ന് പരാതി. തന്നെ പുറത്തു നിർത്തുകയാണ് കടക്കാരൻ ചെയ്തതെന്ന് ഡ്രൈവർ പറയുന്നു. ഇതു സംബന്ധമായി ആംബുലൻസ് ഡ്രൈവർ സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതിയതോടെ യാണ് വിഷയം പുറം ലോകമറിഞ്ഞത്.

കുറിപ്പിന്റെ പൂർണ്ണരൂപം:

“‘ബാഗ്ലൂർ നിന്നും ഒരു പേഷ്യന്റിനെയും കൊണ്ട് കൊടുങ്ങല്ലൂർ ഓടി എത്തിയപ്പോഴേക്കും വിശന്നു കയ്യും കാലും തളർന്നു പോയിരുന്നു വിശപ്പ് സഹിക്കാൻ പറ്റാതായപ്പോ ആദ്യം കണ്ട കടയിൽ കയറി ഒരു സർബത്തും ഒരു റൊട്ടിയും ചോദിച്ചപ്പോ ആംബുലൻസ് ഡ്രൈവർ അല്ലേ പുറത്ത് നിന്നാൽ മതി എന്നാണ് പറഞ്ഞത്. നിങ്ങൾ ഞങ്ങളെ ഒഴിവാക്കി മാറ്റി നിർത്തുമ്പോൾ പെട്ടെന്നുണ്ടാവുന്ന ഒരാപകടത്തിലോ ആരും സഹായിക്കാൻ ഇല്ലാത്ത ഘട്ടങ്ങളിലോ ആദ്യം ഓടിയെത്തുന്നതും സഹായിക്കുന്നതും ഞങ്ങളാണ് മറക്കരുത്’”

ഭീതിക്കപ്പുറം ജാഗ്രത വേണം പക്ഷെ മനുഷ്യത്വം മരിക്കരുത്

Be the first to comment

Leave a Reply

Your email address will not be published.


*