ഇത് ക്രൂരത…അതും അന്ധയായ സ്ത്രീയോട്… അന്ധതയെ മുതലെടുത്ത് ലോട്ടറി തട്ടി മുങ്ങി ..കണ്ണു നനക്കുന്ന മറ്റൊരു തട്ടിപ്പ് കൂടി..!!

ഇത് ക്രൂരത…അതും അന്ധയായ സ്ത്രീയോട്…
അന്ധതയെ മുതലെടുത്ത് ലോട്ടറി തട്ടിപ്പ് തുടരുന്നു..കണ്ണു നനക്കുന്ന മറ്റൊരു തട്ടിപ്പ് കൂടി..!!

വഴിയോരത്ത് ലോട്ടറി വിൽക്കുന്ന അന്ധയായ സ്ത്രീയുടെ ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്ത് ക്രൂരത. പെരുമ്പാവൂരിൽ പിപി റോ‍ഡിൽ ഓണംകുളത്തിനും മേപ്രത്തുപടിക്കുമിടയിൽ റോഡരികിലിരുന്നു വിൽപന നടത്തുന്ന ലിസി ജോസാണ് കബളിപ്പിക്കപ്പെട്ടത്. ബൈക്കിലെത്തിയയാൾ ലോട്ടറിയുടെ നമ്പറുകൾ നോക്കട്ടെയെന്നും പറഞ്ഞു 3 ബണ്ടിൽ ലോട്ടറി വാങ്ങി കടന്നു കളയുകയായിരുന്നെന്നു ലിസി പറഞ്ഞു.

122 ലോട്ടറികളാണ് 3 കുറ്റികളിലായി ഉണ്ടായിരുന്നത്. 4800 രൂപ വിലവരും. ആരാണ് കബളിപ്പിച്ചതെന്നു സൂചനകളൊന്നുമില്ലെന്ന് ലിസി പറഞ്ഞു. രാവിലെ 8നായിരുന്നു സംഭവം. 6 മാസത്തിനിടയിൽ രണ്ടാം തവണയാണ് ഇവരെ കബളിപ്പിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 21നും ഇവർ കബളിപ്പിക്കപ്പെട്ടിരുന്നു.

പുറമ്പോക്കിലാണ് ലിസിയുടെ താമസം. ലോട്ടറി വിൽപനയിലൂടെ ലഭിക്കുന്നതാണ് ഏക വരുമാനം.  ലിസിയുടെ ദുരിതാവസ്ഥ അറിഞ്ഞെത്തിയ മേപ്രത്തുപടി തുണ്ടത്തിൽ ഏജൻസീസ് ഉടമ രാജു തുണ്ടത്തിൽ അടിയന്തര സഹായമായി 4000 രൂപ നൽകി.  പുതിയ ടിക്കറ്റുകൾ വാങ്ങി വിൽ‌പന തുടരുന്നതിനാണ് പണം നൽകിയത്. കബളിപ്പിക്കപ്പെട്ട വിവരം പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*