പ്രിയപ്പെട്ടവരേ അങ്ങനെ ബിഗ്‌ബോസ് ഹൌസിൽ നിന്നും ‘എന്റെ പെണ്ണ്’ പുറത്തേക്ക്. വീണ നായരുടെ ഭർത്താവിന്റെ ഫേസ്ബുക് പോസ്റ്റ്‌

ഇന്നലെ ബിഗ് ബോസ്സ് വീട്ടിൽ നിന്നും പുറത്തായതിനു ശേഷം വീണ നായരുടെ ഭർത്താവിന്റെ ഫേസ്ബുക് പോസ്റ്റ്‌

പ്രിയപ്പെട്ടവരെ,

അങ്ങനെ ബിഗ്‌ബോസ് ഹൌസിൽ നിന്നും ‘എന്റെ പെണ്ണ്’ പുറത്തേക്ക്. അൽപ്പം ദുഖവും ഏറെ സന്തോഷവും. കാരണം, 65 ദിവസങ്ങൾ ആയി ഞാൻ അവളോട്‌ സംസാരിച്ചിട്ട്. ജീവിതത്തിൽ ഇതുവരെയും അനുഭവിക്കാത്ത ഒരു ആകാംഷയുണ്ട് ആ വിളിക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന്.

ഇതിലൊക്കെ ഉപരി ഈ ദിവസങ്ങളിൽ കട്ടക്ക് കൂടെ നിന്ന നിങ്ങളോടാണ് വലിയ നന്ദി. സ്നേഹ സന്ദേശങ്ങൾക്ക്, പിൻ ബലത്തിന്, ആരോപണങ്ങൾക്ക്, വിലയിരുത്തലിന്, ശാസനക്കു, വിമർശനങ്ങൾക്ക്, പരിഹാസത്തിന്, ട്രോളുകൾക്കു, എല്ലാറ്റിനും ഹൃദയത്തിന്റെ ഭാഷയിൽ മനസ്സ് നിറഞ്ഞ നന്ദി

പുറത്താകാതെ തുടരുന്ന ബാക്കി മത്സരാർത്ഥികൾക്ക് ആശംസകൾ. ഇനി വീണ വന്നിട്ട് അവൾ എഴുതും സാവകാശം. ഞാൻ ഈ പേജിൽ നിന്നു വിടവാങ്ങുന്നു. GOOD BYE

ഒരിക്കൽക്കൂടി നന്ദി

എന്ന്‌ വീണയുടെ ‘കണ്ണേട്ടൻ’

“ഇതുവരെ അവളുടെ വിളി വന്നിട്ടില്ല. ഹെസ്സ സ്ട്രീറ്റിലെ ( ദുബായ് ) enoc പമ്പിൽ നിന്നാണ് ഈ എഴുതുന്നത്. ഇനി വിളി വന്നിട്ടേ മുന്പോട്ടുള്ളു. ഇന്ന് ദുബായിക്ക് ഭയങ്കര സൗന്ദര്യം “

Be the first to comment

Leave a Reply

Your email address will not be published.


*