കണ്ടാൽ കടുകുമണി പോലെ…കസ്കസിന്റെ മേന്മകൾ ചെറുതല്ല…

പലരും തിരിച്ചറിയാതെ പോകുന്ന നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് കസ് കസ് .കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, അയണ്‍ എന്നീ ധാതുക്കള്‍ കസ്‌കസ് യില്‍ ധാരാളമുണ്ട്. ഭക്ഷ്യ നാരുകളും ഫാറ്റി ആസിഡുകളും അടങ്ങിയ കസ്‌കസ് ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ്.

 കസ്‌കസ് യുടെ സത്ത് പഞ്ചസാര ചേര്‍ത്തു കഴിക്കുന്നത് ഉറക്ക പ്രശ്‌നങ്ങള്‍ക്കു പരിഹാരമാണ്. കാരണം ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉല്‍പ്പാദനത്തിന് സഹായിക്കുന്ന സംയുക്തങ്ങള്‍ കസ്‌കസ് യില്‍ ധാരാളമുണ്ട്. കസ്‌കസ് യില്‍ സിങ്ക് ധാരാളമായുണ്ട്.

കണ്ണിന്റെ ആരോഗ്യത്തിനു നല്ലതാണ്. കൂടാതെ മാക്യുലാര്‍ ഡീജനറേഷന്‍ എന്ന പ്രായമാകുമ്ബോഴുണ്ടാകുന്ന നേത്രരോഗം തടയാനും സിങ്ക് സഹായിക്കുന്നു. കസ്‌കസ് യിലടങ്ങിയ ആന്റി ഓക്‌സിഡന്റുകളും കണ്ണിന്റെ ആരോഗ്യത്തിനു നല്ലതാണ്.

ആരോഗ്യമുള്ള തലമുടിക്ക് ആവശ്യമായ ധാതുക്കളായ കാല്‍സ്യം, സിങ്ക്, മഗ്‌നീഷ്യം ഇവയും അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും കസ്‌കസ് യില്‍ ധാരാളമുണ്ട്. താരന്‍ അകറ്റാനും കസ്‌കസ് സഹായിക്കും. ചര്‍മ്മത്തിലെ  അണുബാധ തടയാന്‍   കസ്‌കസ് യിലടങ്ങിയ ആന്റി ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍  സഹായിക്കുന്നു

അന്നജം ധാരാളമുള്ള കസ്‌കസ് ക്ഷീണമകറ്റി ഊര്‍ജ്ജമേകുന്നു. സംഭാരത്തിലും നാരങ്ങാവെള്ളത്തിലുമെല്ലാം കുതിര്‍ത്ത കസ്‌കസ് ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.
ശ്വസനപ്രശ്‌നങ്ങള്‍ക്ക്: ചുമ, ആസ്മ തുടങ്ങി ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കസ്‌കസ് ഫലപ്രദമാണ്.

കാല്‍സ്യം, ഫോസ്ഫറസ് ഇവ എല്ലുകള്‍ക്ക് ആരോഗ്യമേകുന്നു. എല്ലുകളെ നാശത്തില്‍ നിന്നു സംരക്ഷിക്കുന്ന പ്രോട്ടീനായ കൊളാജന്റെ നിര്‍മാണത്തിനു സഹായിക്കുന്ന മാംഗനീസ് കസ്‌കസ് യില്‍ ഉണ്ട്. സന്ധിവേദനയ്ക്കും വീക്കത്തിനും കസ്‌കസ് അരച്ചു പുരട്ടുന്നത് ആശ്വാസം നല്‍കും.

Be the first to comment

Leave a Reply

Your email address will not be published.


*