താങ്കൾക്ക് അത്യാവശ്യം വിവരം ഉണ്ടല്ലോ…എന്നിട്ടും എങ്ങിനെ ഇത്രയും വിവരം കേട്ട ഒരു പോസ്റ്റിട്ടു???

മമ്മുട്ടിക്ക് എതിരെ പോസ്റ്റിട്ട ബി.ജെ.പി നേതാവിനെ തുറന്നധിക്ഷേപിക്കുന്ന മമ്മുട്ടി ആരാധികയുടെ പോസ്റ്റ് വൈറലാകുന്നു

മെഗാസ്റ്റാർ മമ്മൂട്ടിക്ക് എതിരെ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ വിവാദം ഇപ്പോൾ തരംഗമാണല്ലോ
അതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ എഴുതിയ വിമർശനക്കുറിപ്പും എല്ലാവരും വായിച്ചിരിക്കും.ആ വിമർശന കുറിപ്പിനെതിരെ ഒരു മമ്മുട്ടി ആരാധിക എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ വൈറലാകുന്നത്. സുജ കെയാണ് സന്തീപിനെ അക്ഷരങ്ങളുടെ കുടുക്കിൽ പെടുത്തിയിരിക്കുന്നത്.

സുജ കെയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരുപം ഇങ്ങനെ വായിക്കാം:

ശ്രീ സന്ദീപ് വാരിയർക്ക്…..

നിങ്ങൾ മമ്മൂക്കയ്‌ക്കെതിരെ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. കരുണ ടിക്കറ്റ് പ്രകാശനം ചെയ്ത മമ്മൂക്ക കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അതിന്റെ സംഘടകരോട് വിശദീകരണം ചോദിക്കണമെന്നും അതിനെതിരെ മമ്മൂക്കയുടെ പ്രതികരണം എന്താണെന്നു താങ്കൾക്ക് അറിയണം എന്നുമൊക്കെ അറിയിച്ചുള്ള ഒരു പോസ്റ്റ് ആയിരുന്നു അത്.

സന്ദീപിനെ പോലെ ബിജെപിയിൽ അത്യാവശ്യം വിവരമുള്ള ഒരാൾ ഇത്രയ്ക്കും വിവരം കെട്ട ഒരു പോസ്റ്റ് ഇടുമെന്നു സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. മമ്മൂട്ടി അഭിനയിച്ച സോപ്പിന്റെ പരസ്യം കണ്ടിട്ട് അത് മേടിച്ച് കുളിച്ച താൻ മമ്മൂട്ടിയെ പോലെ ആയില്ല എന്ന് പറഞ്ഞ് കേസ് കൊടുത്ത പോലെ ആയി പോയല്ലോ സന്ദീപ് ജി ഈ കേസും.

മമ്മൂട്ടി അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ആണ്. നല്ല കാര്യങ്ങൾക്ക് എന്ത് സഹായവും അദ്ദേഹം ചെയ്തു കൊടുക്കും എന്ന് താങ്കൾക്കും അറിയാം ഇവിടുത്തെ എല്ലാ മലയാളികൾക്കും അറിയാം. പ്രളയം പോലൊരു മഹാ ദുരന്തത്തെ നേരിടാൻ ഒരു പരിപാടി നടക്കുമ്പോ അതിന്റെ ടിക്കറ്റ് പ്രകാശനം അല്ല അതിന് മുകളിൽ വല്ലതും വേണേൽ അതും പുള്ളി ചെയ്ത് കൊടുക്കും. അത് ഇനി ആഷിക്ക് അബുവും ടീമും അല്ല ഇനി നിങ്ങൾ ചെന്നാലും മമ്മൂക്കയുടെ സഹകരണം നിങ്ങൾക്കും ഉണ്ടാകും. (നല്ല കാര്യത്തിന് ആണെങ്കിൽ) അതിൽ ആരെങ്കിലും അഴിമതി കാണിക്കുമോ കയ്യിട്ട് വാരുമോ എന്നൊന്നും അദ്ദേഹം എന്നല്ല ആരും ചിന്തിക്കില്ല.. നല്ലൊരു കാര്യത്തിന് ആയത് കൊണ്ട് ആ കർമം അദ്ദേഹം നിർവഹിച്ചു… അതിൽ സംഘടകർ അഴിമതി കാണിച്ചതിന് മമ്മൂട്ടി ഉത്തരം പറയണം അവരെ ഉപദേശിക്കണം എന്നൊക്കെ പറയാൻ താങ്കൾക്ക് നാണമില്ലേ!.

അല്ലേലും മമ്മൂട്ടിയെ പോലൊരു നടനോട് വല്ലവരും കാണിച്ച അഴിമതിക്കെതിരെ പ്രതികരണം അറിയാൻ കാത്തു നിക്കുന്ന സന്ദീപ് നിങ്ങളോട് ഒന്ന് ചോദിച്ചോട്ടെ .. 1000 വും 2000 കോടി അഴിമതി കാണിച്ചവരെ വെറുതെ വിട്ടപ്പോ, സ്വന്തമായി വീട്ടിലിരുന്നു നോട്ട് അടിച്ച സ്വന്തം പാർട്ടിക്കാരൻ ജയിലിൽ പോയപ്പോ അങ്ങനെ ഈ രാജ്യത്ത് പല വിധ അഴിമതികൾ സ്വന്തം പാർട്ടിക്കാർ നടത്തിയതിനെ പറ്റിയുമൊക്കെ ഒരക്ഷരം മിണ്ടാതിരുന്ന താങ്കൾ, വല്ലവരും പരിപാടി നടത്തി ആ കാശെടുത്ത് പുട്ട് അടിച്ചതിനെ മമ്മൂട്ടിയുമായി ബന്ധിപ്പിക്കാൻ താങ്കൾക്ക് എന്ത് യോഗ്യതയാണുള്ളത്.

അല്ലെങ്കിൽ ആഷിക്ക് അബുവിനും റീമ കല്ലിങ്കലിനും അടക്കമ്മുള്ള ഈ പരിപാടിയുമായി ബന്ധമുള്ള സിനിമാക്കാർക്ക് സ്വന്തമായി സംഘടനകൾ ഉണ്ട് ഇവിടെ.. അവരോട് ഒന്നും പറയാതെ ഒരു ടിക്കറ്റ് പ്രകാശനം ചെയ്തതിന്റെ പേരിൽ മമ്മൂട്ടിയുടെ പൊക്കത്തോട്ട് താങ്കൾ കേറിയെങ്കിൽ അതിന് പിന്നിൽ വ്യക്തമായ ഒരു അജണ്ട ഉണ്ട് എന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകും.

നിങ്ങൾ 10000 ബിജെപിക്കാരെക്കാൾ വില ഉണ്ട് മമ്മൂട്ടി എന്ന ഒറ്റ പേരിനു മലയാളികളുടെ മനസ്സിൽ. ആ മമ്മൂട്ടിയെ എന്തിന്റെ പേരിൽ ആയാലും ജനങ്ങളെ തെറ്റി ധരിപ്പിച്ചു നിങ്ങളുടെ അജണ്ട നടപ്പാക്കാൻ ആണേൽ നിങ്ങളുടെ ആ പരിപ്പ് ഇവിടെ കേരളത്തിൽ നടക്കുകേല എന്ന് സന്ദീപ് വാര്യർ ഓർക്കുന്നത് നല്ലതാണ് ..കേന്ദ്രത്തിൽ നിങ്ങൾക്ക് പിടിപാടുള്ളത് കൊണ്ട് മമ്മൂട്ടിക്ക് അർഹിച്ച പത്മ അവാർഡ്കൾ നിങ്ങൾക്ക് തടഞ്ഞു വെപ്പിക്കാം അദ്ദേഹത്തിന് അർഹതപെട്ട ദേശീയ അംഗീകാരങ്ങളെ ഒറ്റ ഫോൺ കോളിങിൽ ഇല്ലാതാക്കാം.അതിന്റെ ഹുങ്ക്വച്ചു സന്ദീപ് വാരിയർ മമ്മൂട്ടിയുടെ പടവും വച്ച് മമ്മൂട്ടിക്ക് എതിരെ ഒരു പോസ്റ്റ് ഇട്ടാൽ ഉടനെ മമ്മൂട്ടിയെ കേരളത്തിലെ ജനങ്ങൾ തള്ളി പറയും എന്നാണ് കരുതിയെങ്കിൽ നിങ്ങളെ പോലെ മണ്ടന്മാരല്ല കേരളത്തിലെ ജനങ്ങൾ എന്ന് ഇനിയെങ്കിലും സന്ദീപ് വാരിയർ മനസിലാക്കണം. ജനങ്ങളുടെ മനസിലിലേക്ക് ഇത് പോലുള്ള തെറ്റിദ്ധാരണകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് നിങ്ങൾക്കു കേരളത്തിൽ ഒരു വില ഇല്ലാതായി പോയത് എന്ന സത്യം കൂടി നിങ്ങൾ മനസിലാക്കുന്നത് നല്ലതാണ്.

ആഷിക്കും റിമയും കാണിച്ചു എന്ന് പറയപ്പെടുന്ന അഴിമതിക്ക് ടിക്കറ്റ് പ്രകാശനം ചെയ്ത മമ്മൂട്ടി പ്രതികരിക്കണം എന്നാവിശ്യപ്പെട്ട സന്ദീപിനോട് അവസാനമായി ഒരു കാര്യം ഓർമിപ്പിക്കുന്നു. മേക്കിങ് ഇന്ത്യയുടെ ഭാഗമായി 251 രൂപക്ക് മൊബൈൽ ഫോൺ എന്ന പദ്ധതിക്ക് മോദിജിയുടെ ഫോട്ടോയും വച്ച് പരസ്യം ചെയ്ത നിങ്ങൾ അതിൽ നടന്ന അഴിമതിക്ക് മോദിജിയുടെ പ്രതികരണം എന്താണെന്നു ഒരു കുറിപ്പ് എഴുതി മോദിജിയോട് ആവശ്യപ്പെടു. മോദി ജിയുടെ പ്രതികരണം ജനങ്ങളെ സന്ദീപ് അറിയിക്കും എന്ന പ്രതീക്ഷയോടെ നിർത്തുന്നു.

സുജ കെ.

Be the first to comment

Leave a Reply

Your email address will not be published.


*