കാമുകന്റെ കൂടെ ജീവവിക്കാൻ ഒരു വയസ്സുകാരനെ കൊലപ്പെടുത്തിയ ഇവളെ അമ്മയെന്ന് വിളിക്കാനാവില്ല….

കാമുകന്റെ കൂടെ ജീവവിക്കാൻ ഒരു വയസ്സുകാരനെ കൊലപ്പെടുത്തിയ ഇവളെ അമ്മയെന്ന് വിളിക്കാനാവില്ല….

ജീവനുള്ള ഒരു കാതിനും കേൾക്കാൻ കഴിയാത്ത വാർത്തയാണ് ഇത്

കണ്ണൂർ തയ്യലിൽ നിന്നും കേൾക്കാൻ കഴിയുന്നത് ഹൃദയം പിളർക്കുന്ന വാക്കുകളും വാർത്തകളും. കൊലപാതകത്തിന്റെ പിന്നിൽ നൊന്തു പെറ്റ ‘അമ്മ ശരണ്യ തന്നെ. കാമുകനൊത്ത് ജീവിക്കാനാണ് കൊലപാതകമെന്ന് ശരണ്യ മൊഴി നൽകി. കുട്ടിയുടെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് കണ്ണൂർ തയ്യിൽ കൂർമ്പക്കാവിന് സമീപം ശരണ്യയുടെയും വാരം സ്വദേശി കൊടുവള്ളി ഹൗസിൽ പ്രണവിന്റെയും മകൾ ഒന്നര വയസ്സുള്ള പൊന്നൂസ് എന്നു വിളിക്കുന്ന വിയാന്റെ മൃതശരീരം കണ്ടെത്തിയത്. തിരയടിച്ചു കയറാതിരിക്കാൻ കരയോടുചേർന്ന് കൂട്ടിയ കോൺക്രീറ്റ് കട്ടകൾക്കിടയിലാണ് മൃതദേഹമുണ്ടായിരുന്നത്

കുട്ടിയെ കടല്‍ ഭിത്തിയിലേക്ക് എറിഞ്ഞാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.  രണ്ടുവട്ടം കരിങ്കല്ലിന് മുകളിലേക്ക് കുട്ടിയെ എറിഞ്ഞു എന്നും മരണം ഉറപ്പാക്കിയശേഷമാണ് ശരണ്യ മടങ്ങിയതെന്നും പൊലീസ് വിശദീകരിച്ചു. കടല്‍ഭിത്തിക്കു മുകളില്‍ ഇന്നലെ രാവിലെയാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്

ശാസ്ത്രീയ പരിശോധനാഫലങ്ങളുെട അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് എന്നും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട വിയാന്റെ അച്ഛന്‍ പ്രണവും, അമ്മ ശരണ്യയും പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇവരില്‍ ഒരാള്‍ കുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കടല്‍ഭിത്തിയിലെ പാറക്കൂട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്നു  എന്നൊക്കെയാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

എന്നാൽ കസ്റ്റഡിയിലുള്ള അച്ഛന്റെയും, അമ്മയുടേയും മൊഴികളിലെ വൈരുധ്യമാണ് പൊലീസിനെ കൂടുതൽ ശ്രദ്ധ കുടുക്കിയത്.  മൊഴികളില്‍ വ്യക്തത വരുത്തുന്നതിന് കിടക്കവിരികളും, കുട്ടിയുടെ പാല്‍ക്കുപ്പിയുമടക്കം ഫൊറസിക് പരിശോധനയ്ക്ക് അയച്ചു. കുഞ്ഞിനെ കാണാതായ സമയത്ത് ശരണ്യയും, പ്രണവും ധരിച്ചിരുന്ന വസ്ത്രങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് നല്‍കി.

തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ പരസ്പരം കുറ്റം ആരോപിക്കുന്നതല്ലാെതേ ഇരുവരും കുറ്റസമ്മതം നടത്താൻ തയ്യാറായിരുന്നില്ല. പോസ്റ്റുമോര്‍ട്ടത്തില്‍ കൂട്ടിയുടെ വയറ്റില്‍ നിന്ന് കടല്‍വെള്ളം കണ്ടെത്തിയതുമില്ല. ഇതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പാറക്കൂട്ടത്തില്‍ ഉപേക്ഷിച്ചതാണെന്ന് അന്വേഷണസംഘം ഉറപ്പിച്ചത്. 

Be the first to comment

Leave a Reply

Your email address will not be published.


*