തെറ്റുപറ്റിയെന്നും ക്ഷമിക്കണം.. വെയിൽ സിനിമ പൂർത്തിയാക്കാൻ സഹകരിക്കാം. കത്തിലൂടെ മാപ്പ്…

കത്തിലൂടെ മാപ്പ്…സഹികരിക്കാമെന്ന് ഷൈൻ

ഒറ്റയടിക്ക്‌ മാപ്പു സ്വീകരിച്ചില്ല…..പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനിക്കാം:ജോബി ജോർജ്

ഷൈൻ നിഗം കുറച്ചു മാസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറൽ ആണ്…എന്നാൽ ഇപ്പോൾ വന്ന വാർത്ത അല്പം വ്യത്യസ്തമാണ്. പ്രതിഫല തർക്കം മൂലം ചിത്രീകരണം മുടങ്ങിയതില്‍ ക്ഷമ ചോദിക്കുകയാണ് നടൻ  വെയിൽ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജിനാണ് ഷെയ്ൻ കത്തയച്ചത്.

“തെറ്റുപറ്റിയെന്നും ക്ഷമിക്കണം.. വെയിൽ സിനിമ പൂർത്തിയാക്കാൻ സഹകരിക്കാം. നിലവിൽ നൽകിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാം. കരാർ പ്രകാരമുള്ള 40 ലക്ഷം രൂപയിൽ ശേഷിക്കുന്ന തുക വേണ്ടെ” ഇതാണ് കത്തിന്റെ ചുരുക്കരൂപം. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനിക്കാമെന്ന് ജോബി ജോർജ് അറിയിച്ചത്. 

ഉല്ലാസം സിനിമയുടെ ഡബ്ബിം​ഗ് നടത്താതിരിക്കുകയും വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമ്മാതാക്കളുടെ സംഘടന ഷെയ്ന് വിലക്കേർപ്പെടുത്തുകയായിരുന്നു. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും, ഫെഫ്കയും അടക്കമുള്ള സംഘടനകൾ പ്രശ്നം ഒത്തുതീർപ്പാക്കാൻ ഇടപെടുകയും ചെയ്തിരുന്നു. പക്ഷെ… ഇതിനിടെ ഷെയ്ൻ നിർമ്മാതാക്കളെ മനോരോ​ഗികൾ എന്ന തരത്തിൽ വിശേഷിപ്പിച്ചത് പ്രശ്നം കൂടുതൽ വഷളാക്കുകയാണ് ഉണ്ടായത്.

കിസ്മത്ത് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റംകുറിച്ചു. നടനും ഹാസ്യനടനുമായ കലാഭവൻ അബിയുടെ മകനാണ് ഷൈൻ.
അമൃത ടി വി യുടെ ഡാൻസ് ഷോയിലൂടെയാണ് മുഖ്യധാരയിലേക്ക് ഷെയിൻ കടന്നുവരുന്നത്. താന്തോന്നി, അൻവർ എന്നീ മലയാളചിത്രങ്ങളിൽ ബാലതാരമായാണ് ഷെയിൻ അഭിനയജീവിതം തുടങ്ങുന്നത്. രാജീവ് രവിയുടെ അന്നയും റസൂലുമാണ് ഷെയിൻന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്.

Be the first to comment

Leave a Reply

Your email address will not be published.


*