തസ്ലീമയുടെ വീർപ്പുമുട്ടലിന് കിടിലൻ മറുപടിയുമായി ഖദീജ…..എന്നെ കണ്ട് ആര്‍ക്കെങ്കിലും വീര്‍പ്പുമുട്ടലുണ്ടെങ്കില്‍ പുറത്തിറങ്ങി കുറച്ച് ശുദ്ധവായു ശ്വസിക്കൂ….

ദില്ലി: ബുര്‍ഖയിട്ട ചിത്രം പങ്കുവെച്ച എആര്‍ റഹ്മാന്‍റെ മകളെ കളിയാക്കി എഴുത്തുകാരി തസ്ലിമ നസ്റിന്‍. ട്വീറ്റിലൂടെയാണ് തസ്ലിമ എആര്‍ റഹ്മാന്‍റെ മകള്‍ ഖദീജ റഹ്മാന്‍ ബുര്‍ഖ ധരിച്ചതിനെ വിമര്‍ശിച്ചത്.

ഖദീജയുടെ ചിത്രമടക്കം ഉള്‍പ്പെടുത്തി തസ്ലീമയുടെ ട്വീറ്റ് ഇങ്ങനെ:
ഞാന്‍ എആര്‍ റഹ്മാന്‍റെ സംഗീതം ഇഷ്ടപ്പെടുന്നു. പക്ഷേ ബുര്‍ഖ ധരിച്ച അദ്ദേഹത്തിന്‍റെ മകളെ കാണുമ്പോള്‍ വല്ലാത്ത വീര്‍പ്പ് മുട്ടലാണ്. വിദ്യാഭ്യാസം നേടിയ, സാംസ്കാരിക കുടുംബത്തില്‍ നിന്ന്  വരുന്നവര്‍ പോലും വളരെ എളുപ്പത്തില്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്നുവെന്നത് വല്ലാതെ വിഷമമുണ്ടാക്കുന്നു

തസ്ലിമയുടെ ട്വീറ്റിന് ഇന്‍സ്റ്റഗ്രാമിലൂടെ മറുപടിയുമായി ഖദീജയും രംഗ പ്രവേഷണമാണ് ഇപ്പോൾ വൈറലാകുന്നത്. കാര്‍സന്‍ കോല്‍ഹോഫിന്‍റെ കവിത ഉദ്ധരിച്ചായിരുന്നു ഖദീജയുടെ മറുപടി. എന്നെ കണ്ട് ആര്‍ക്കെങ്കിലും വീര്‍പ്പുമുട്ടലുണ്ടെങ്കില്‍ പുറത്തിറങ്ങി കുറച്ച് ശുദ്ധവായു ശ്വസിക്കൂവെനായിരുന്നു ഖദീജയുടെ  മറുപടി

. എന്‍റെ വഴി ഞാന്‍ തെരഞ്ഞെടുത്തതില്‍ ഞാന്‍ സന്തുഷ്ടയാണ്. എന്നെ അംഗീകരിക്കുന്നവരോടും ഞാനാരാണെന്ന് മനസ്സിലാക്കിയവരോടും എനിക്ക് നന്ദിയുണ്ടെന്നും ഖദീജ വ്യക്തമാക്കി. ആളുന്ന തീയും നീലാകാശവുമാണ് എഴുത്തിനൊപ്പം ഖദീജ പങ്കുവെച്ചത്. എആര്‍ റഹ്മാനോടൊപ്പം ഒരു ചടങ്ങില്‍ ഖദീജ ബുര്‍ഖ ധരിച്ചെത്തിയത് നേരത്തെയും വിവാദമായിരുന്നു. എന്ത് ധരിക്കണമെന്നത് മകളുടെ ഇഷ്ടമാണെന്നായിരുന്നു വിവാദത്തില്‍ എ ആര്‍ റഹ്മാന്‍റെ മറുപടി. 

സ്വന്തം കാര്യത്തിൽ അവൾക്ക് നിലപാടുണ്ട്…ഞാൻ അവളെ ബഹുമാനിക്കുന്നു അക്കാര്യത്തിൽ എന്നാണ് അദ്ദേഹം പറയാതെ പറഞ്ഞത്.

Be the first to comment

Leave a Reply

Your email address will not be published.


*