സ്വനങ്ങളോട് കോംപ്രമൈസ് ചെയ്യരുത്… ജീവിതം ഒന്നേ ഉള്ളൂ….അത് സ്വപ്നങ്ങൾക്ക് വേണ്ടിയാവട്ടെ… ഡോക്ടർ ഫാത്തിമ അസ്‌ല

പ്രതീക്ഷകൾ സകലതും അസ്തമിച്ചുവെന്നു കരുതുമ്പോൾ, സന്തോഷവും സ്വസ്ഥപൂർണവുമായ ജീവിതവും കേവലം പൊയ്ക്കിനിവാണെന്ന് നിനയ്ക്കുമ്പോൾ ചില അത്ഭുതങ്ങൾ സംഭവിക്കും. വേദനയുടെ കടലാഴങ്ങളിലേക്ക് നമ്മെ നിർദാക്ഷിണ്യം വലിച്ചെറിഞ്ഞ വിധി വീണ്ടും നമ്മുടെ ചുണ്ടുകളിൽ സന്തോഷച്ചിരി വിരിയിക്കും. വേദനയെ സന്തോഷം കൊണ്ട് ബാലൻസ് ചെയ്യുന്ന കാലത്തിന്റെ കാവ്യനീതി അങ്ങനെയാണ്.

അങ്ങിനെയൊരു കഥയാണ് ഡോക്ടർ അസലക്ക് പറയാനുള്ളത്.

ഫാത്തിമ അസലയെ വിധി പരീക്ഷിച്ചത് എല്ലുകൾ പൊടിഞ്ഞു പോകുന്ന അസുഖം കൊണ്ടായിരുന്നു. ഒരു ചെറിയ വീഴ്ചയിൽ പോലും എല്ല് പൊട്ടുന്ന അവളുടെ ഇടതുകാലിന് മാത്രം അറുപതു തവണയിൽ അധികം പൊട്ടലുണ്ടായിട്ടുണ്ട്. മരുന്നും മന്ത്രവും ആവോളം ആ ശരീരത്തിൽ കയറിയിറങ്ങിയെങ്കിലും സാമ്പത്തിക പരാധീനത ഒന്നു കൊണ്ടു മാത്രം പ്രതീക്ഷയുടെ കിരണം അകലെയായിരുന്നു. ഒടുവിൽ ദൈവ നിയോഗം പോല ഫാത്തിമയ്ക്കു മുന്നിൽ പ്രതീക്ഷയുടെ കവാടം വിധി തുറന്നിട്ട കഥ.

ഏതു വേദനയിലും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന പ്രത്യാശ കൈവിടാത്ത ഈ പെൺകുട്ടി ഒരത്ഭുതമാണ്. തളർത്താനും പിറകോട്ട് വലിക്കാനും ഒരുപാട് കാരണങ്ങൾ ഉണ്ടായിട്ടും ആത്‍മവിശ്വാസത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും മുന്നേറിയതിന്റെ നിറവാണ് ഫാത്തിമയുടെ മുഖത്തു കാണുന്ന ഈ ചിരി. ഇപ്പോൾ ആ ചിരി ക്ക് ഡോക്ടർ എന്ന ലേബൽ ഉണ്ട്.

മകളുടെ ചികിത്സയടക്കം സാമ്പത്തികമായി തളർന്നു പോയെങ്കിലും മക്കളെ അവരുടെ താല്പര്യം പോലെ പഠിപ്പിച്ച് ഉയരങ്ങളിൽ എത്തിക്കണം എന്ന ഉപ്പയുടെയും ഉമ്മയുടെയും നിശ്ചയദാർഢ്യം, നിരുത്സാഹപ്പെടുത്താൻ ഏറെപ്പേരുണ്ടായിട്ടും ഫാത്തിമയെ പോലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ബി. ഫാം. പഠിക്കുന്ന അനുജനും തുണയായി.

പ്രതിസന്ധികളിലൂടെ ഒരുപാട് കടന്നു പോകേണ്ടോ വന്നിട്ടുണ്ട്.. അവിടെയൊന്നും പിന്തിരിയില്ല എന്ന ഉറച്ച തീരുമാനം ആണ് എന്നെ ഇവിടെ എത്തിച്ചത്.
ഡോക്ടറാവുക എന്ന തന്റെ സ്വപ്‌നത്തിന് കുടുംബമൊഴികെ എല്ലാവരും എതിരായിരുന്നു. മര്‍കസും എ പി ഉസ്ദാതുമാണ് എന്നെ പഠിപ്പിച്ത്. അവരുടെയും കുടുംബത്തിന്റെയും ഒരു സപ്പോര്‍ട്ട് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ…’ ഇതാണ് ജോഷ് ടോക് എന്ന യൂട്യൂബ് ചാനല്‍ പബ്ലിഷ് ചെയ്ത വീഡിയോയില്‍ ഫാത്തിമ അസ്‌ല പങ്കുവെക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*