ആ വീട്ടിൽ നിന്നും പണികഴിഞ്ഞ് വരുമ്പോൾ കയ്യിൽ കുറച്ച് ഹോർലിക്സ് ഉമ്മ കൊണ്ടുവരും. എന്റെ മോൻ കഴിച്ചോന്ന് പറഞ്ഞ്.

പണ്ടൊരുപാട് ഒരുപാട് കരഞ്ഞു….മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ട ഗതികേട് വരെ വന്നു…എന്നാൽ ഇപ്പോൾ എല്ലാവരെയും ചിരിപ്പിച്ച്…..ചിരിപ്പിച്ച്…. അങ്ങനെ….

ഒരുനേരത്തെ അന്നതിനു വേണ്ടി അന്യരുടെ മുന്നിൽ കൈനീട്ടിയ കുട്ടിക്കാലം… അരമുറുക്കിയുടുത്ത് സ്വന്തം വിശപ്പ് അവഗണിച്ചു മകനെ പോറ്റിയ മാതൃത്വത്തിന്റെ വലിയ ആകാശം…. ഓർക്കാൻ ഇഷ്ടപെടാത്ത കുട്ടിക്കാലം… എന്നാൽ ദൈവം തിരഞ്ഞെടുത്തത് എല്ലാവരെയും ചിരിപ്പിക്കാനാണ്. മഴവിൽ മനോരമയുടെ തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ടവനാണ് ‘കമലാസനൻ’ എന്ന നസീർ സംക്രാന്തി. 

സ്വന്തം ജീവിതം നസീർ ചുരുക്കി പറഞ്ഞാൽ നമുക്ക് ഇങ്ങനെ അതിനെ വായിക്കാം:

“ഒരു വലിയ പണക്കാരന്റെ വീട്ടിൽ ജോലിക്ക് നിന്നിട്ടുണ്ട് എന്റെ ഉമ്മ. അന്ന് വല്ലാത്ത പട്ടിണിയാണ്. ആ വീട്ടിൽ നിന്നും പണികഴിഞ്ഞ് വരുമ്പോൾ കയ്യിൽ കുറച്ച് ഹോർലിക്സ് ഉമ്മ കൊണ്ടുവരും. എന്റെ മോൻ കഴിച്ചോന്ന് പറഞ്ഞ്. വീട്ടുകാരറിയാതെയാണ് ഉമ്മ ഇങ്ങനെ കൊണ്ടുവന്നിരുന്നത്. ആ ഉമ്മയുടെ മോനാണ് ഞാൻ. ഭിക്ഷാടനം വരെ ചെയ്യേണ്ടി വന്നിട്ടുണ്ട് കുട്ടിക്കാലത്ത്. പട്ടിണിമാറ്റാനും ജീവിക്കാനും വേണ്ടി. പക്ഷേ ഇന്ന് അതിന്റെ കാലം ഒക്കെ കഴിഞ്ഞു. ഇപ്പോൾ എല്ലാവരെയും ചിരിപ്പിക്കുന്നതാണ് ഇഷ്ടം. അതാണ് എന്റെ ജോലിയും.”

“എട്ടുവർഷത്തോളമായി തട്ടീം മുട്ടീം പരമ്പരയുടെ ഭാഗമായിട്ട്. ആദ്യം വല്ലപ്പോഴും വന്നുപോകുന്ന കഥാപാത്രമായിരുന്നു. പിന്നീട് ജനങ്ങളുടെ വലിയ സനേഹം ആ കഥാപാത്രത്തിന് കിട്ടിയപ്പോൾ സ്ഥിരമായി. ആ യാത്ര ജീവിതം തന്നെ മാറ്റി. മമ്മൂട്ടി ഒരുപാട് സഹായിച്ചിട്ടുണ്ട്. സിനിമയിലേക്കുള്ള കാൽവെയ്പ്പുകളിൽ ആ കൈത്താങ്ങ് വളരെ കരുത്തായിരുന്നു.”

നേരിൽ കാണാം…വിഡിയോയിലൂടെ….

Be the first to comment

Leave a Reply

Your email address will not be published.


*