എന്റെ മക്കളുടെ അമ്മ, എന്റെ സൂപ്പര്‍സ്റ്റാര്‍ ദിവ്യ….എന്റെ കുടുംബം സന്തുഷ്ടം….. വിനീത് ശ്രീനിവാസൻ

“എന്റെ മക്കളുടെ അമ്മ, എന്റെ സൂപ്പര്‍സ്റ്റാര്‍ ദിവ്യ….എന്റെ കുടുംബം സന്തുഷ്ടം….. വിനീത് ശ്രീനിവാസൻ”

വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനായി മാറിയ ഗായകൻ. ഗായകൻ എന്നതിനു പുറമേ ഗാനരചന, സംഗീതസംവിധാനം, സിനിമാഭിനയം, തിരക്കഥാ രചന,സംവിധാനം തുടങ്ങി സിനിമയുടെ വൈവിധ്യമാർന്ന മേഖലകളിൽ ധൈര്യപൂർവ്വം പരീക്ഷണങ്ങൾ നടത്താനിറങ്ങിയ ചെറുപ്പക്കാരൻ എന്നൊക്കെയുള്ള വിശേഷണങ്ങൾക്ക് യോജ്യനാണ് വിനീത് ശ്രീനിവാസൻ.

മലയാളിക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച നടനും-തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെയും അധ്യാപികയായ ശ്രീമതി വിമലയുടെയും മൂത്ത പുത്രനായി കണ്ണൂരിൽ ജനനവും. മലയാളികളുടെ പ്രിയങ്കരൻ ശ്രീനിവാസന്റെ മകൻ എന്നതിലുപരി സ്വന്തമായി തനിയ്‌ക്കൊരു പേരും സ്ഥാനവും നേടിയെടുക്കാൻ വിനീതിന് സാധിച്ചു എന്ന് തന്നെ പറയാം.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് വിനീത്. മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ വിനീത് ഇടയ്‌ക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. മക്കള്‍ക്കൊപ്പം ചിരിയും കളിയുമായി തന്റെ അച്ഛന്‍ വേഷവും വിനീത് നന്നായി ആസ്വദിക്കുന്നുണ്ടെന്ന് ആ ചിത്രങ്ങളില്‍ നിന്നും മനസിലാക്കാം. ഇപ്പോള്‍ വൈറലാകുന്നത് ഭാര്യ ദിവ്യയ്ക്കും മക്കള്‍ക്കും ഒപ്പമുള്ള ഒരു കുടുംബ ചിത്രമാണ്.

“എന്റെ മക്കളുടെ അമ്മ, എന്റെ സൂപ്പര്‍സ്റ്റാര്‍ ദിവ്യ ക്ലിക്ക് ചെയ്ത ചിത്രം,” എന്ന അടിക്കുറിപ്പോടെ വിനീത് അടുത്ത് പങ്കുവച്ച ഇളയ കുഞ്ഞിനെ നോക്കുന്ന ചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു. സിനിമയിലെ വിവിധ മേഖലകളിൽ മാത്രമല്ല ജീവിതത്തിന്റെ നിഖില മേഖലകളിലും വിനീത് സൂപ്പർ സ്റ്റാർ ആണ്.

Be the first to comment

Leave a Reply

Your email address will not be published.


*