അഞ്ചാംവട്ടവും പെണ്‍കുട്ടിയുടെ അച്ഛനായി പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി.

അഫ്രീദിക്ക് കൂട്ടിന് ആഫ്രീൻ പോരെ…. കളിക്കാൻ മാത്രമല്ല നല്ല പേരിടാനും ഞങ്ങൾക്കറിയാം: റഷീദ് ഖാൻ

കറാച്ചി: അഞ്ചാംവട്ടവും പെണ്‍കുട്ടിയുടെ അച്ഛനായി പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. വെള്ളിയാഴ്ചയാണ് അഫ്രീദിയുടെ ഭാര്യ നാദിയ പെണ്‍കുട്ടിക്ക് ജന്‍മം നല്‍കിയത്. ട്വിറ്ററിലൂടെയാണ് വീണ്ടും അച്ഛനായ വിവരം അഫ്രീദി ആരാധകരുമായി പങ്കുവെച്ചത്.

അഞ്ചാം തവണയും പെണ്‍കുട്ടിയുടെ അച്ഛനായ സന്തോഷം അറിയിക്കുകയാണ് അഫ്രീദി. കൂട്ടത്തിൽ ആരാധകരോടൊരു ഒരു കാര്യം കൂടി..
തന്റെ നാലുപെണ്‍മക്കള്‍ക്കും എ എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ തുടങ്ങുന്ന പേരാണ് അഫ്രീദി ഇട്ടത്. അക്സ, അന്‍ഷ, അജ്‌വ, അസ്മര എന്നിങ്ങനെയാണ് അഫ്രീദിയുടെ നാലു മക്കളുടെയും പേര്. അഞ്ചാമത്തെ കുട്ടിക്കും എയില്‍ തുടങ്ങുന്ന പേരിനായുള്ള തിരച്ചിലില്‍ ആണെന്നും ആരാധകര്‍ നല്ലൊരു പേര് നിര്‍ദേശിക്കണമെന്നും അഫ്രീദി ട്വീറ്റില്‍ ആവശ്യപ്പെട്ടു.

അഫ്രീദി മക്കൾക്കൊപ്പം

എന്നാല്‍ അഫ്രീദിയുടെ കുഞ്ഞിന് ഇടാന്‍ പറ്റിയ പേര് നിര്‍ദേശിച്ച് രംഗത്തെത്തിയവരില്‍ ആദ്യത്തെയാള്‍ അഫ്ഗാന്‍ ക്രിക്കറ്റ് ടീം നായകനായ റാഷിദ് ഖാനായിരുന്നു.ആഫ്രീന്‍ എന്നാണ് റാഷിദ് നിര്‍ദേശിച്ച പേര്. ആഫ്രീന്‍ എന്നാല്‍ ധീര എന്നാണ് അര്‍ത്ഥമെന്നും റാഷിദ് വ്യക്തമാക്കി. ആരാധകരുടെ പേര് sugetion തുടരുകയാണ്… കാത്തിരിക്കാം….

Be the first to comment

Leave a Reply

Your email address will not be published.


*